ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപ്പിയാനിലെ ചോതിഗാം ഏരിയയിലാണ് സംഭവം. പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി ഭീകരരെ നേരിടുകയാണ്.
ബുധനാഴ്ച രാത്രി കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഹദിഗാം ഏരിയയിലായിരുന്നു സംഭവം. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കശ്മീരിൽ ഭീകരതയ്‌ക്കെതിരായ പോരാട്ടം സൈന്യവും ഭരണകൂടവും തുടരുകയാണ്. ഹിസ്ബുൾ ഭീകരൻ ജാവേദ് മാട്ടൂവിനെ വ്യാഴാഴ്ച രാത്രിയായിരുന്നു ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടിയത്. എൻഐഎ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. അഞ്ച് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളിലായി പോലീസുകാരെ അപായപ്പെടുത്തിയ കേസിൽ പ്രതിയാണ് ജാവേദ്. നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു.















