രാമക്ഷേത്രത്തിൽ ഭക്തരെ വരവേൽക്കാൻ പടിക്കെട്ടുകളിൽ ഹനുമാൻ സ്വാമിയും ​ഗരുഡനും ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രത്തിൽ ഭക്തരെ വരവേൽക്കാൻ പടിക്കെട്ടുകളിൽ ഹനുമാൻ സ്വാമിയും ​ഗരുഡനും ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:12 am IST
FacebookTwitterWhatsAppTelegram

പ്രാണ പ്രതിഷ്ഠ ചടങ്ങിനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ സവിശേഷതകൾ അടുത്തിടെയാണ് പുറത്തുവിട്ടത്. നാല് മൂലകളിലായി സൂര്യഭ​ഗവാൻ, ദേവീ, ​ഗണപതി, പരമശിവൻ എന്നിവരും വടക്കായി അന്നപൂർണേശ്വരിയും തെക്ക് ഭാ​ഗത്ത് ഹനുമാൻ ക്ഷേത്രവുമുണ്ടെന്ന് ട്രസ്റ്റ് പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു. കിഴക്ക് വശത്ത് നിന്ന് 32 പടികൾ പിന്നിട്ടാണ് പ്രധാന ക്ഷേത്രത്തിലേക്ക് എത്താൻ കഴിയുക.

പ്രധാന കവാടത്തിൽ ഹനുമാൻ, ​ഗരുഡൻ, ആനകൾ, സിം​ഹങ്ങൾ എന്നിവയുടെ പ്രതിമകൾ സ്ഥാപിക്കും. കവാടത്തിൽ സ്ഥാപിക്കാനൊരുങ്ങുന്ന പ്രതിമകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാമജന്മഭൂമി ​ക്ഷേത്ര ട്രസ്റ്റ്. രാജസ്ഥാനിലെ പഹാർപൂർ പ്രദേശത്ത് നിന്നുള്ള മണൽക്കല്ലുകൾ ഉപയോഗിച്ചാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലേക്കുള്ള പടികൾക്ക് ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്ന തട്ടുകളോട് കൂടിയ സ്ലാബിലാണ് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. താഴത്തെ സ്ലാബിൽ ഓരോ ആനയുടെ പ്രതിമയും രണ്ടാം നിലയിൽ ഓരോ സിംഹത്തിന്റെ പ്രതിമയും സ്ഥാപിക്കും. ഏറ്റവും മുകളിലത്തെ സ്ലാബിൽ ഹനുമാന്റെ പ്രതിമയും മറുവശത്ത് ​ഗരുഡന്റെ പ്രതിമയുമാണ് സ്ഥാപിക്കുക.

പരമ്പരാഗത നാ​ഗര ശൈലിയിലാണ് ക്ഷേത്ര നിർമ്മാണം. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. ആകെ മൂന്ന് നിലകളാണുള്ളത്, ഓരോന്നിനും 20 അടി ഉയരം. ക്ഷേത്രസമുച്ചയത്തിനാകെ 392 തൂണുകളും 44 വാതിലുകളും അഞ്ച് മണ്ഡപങ്ങളുമാണുള്ളത്.

Tags: ELEPHANTlionram templeStatuesLord HanumanGaruda
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies