കാസർകോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം നിര്‍വ്വഹിക്കും. 12 ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവുമാണ് കേന്ദ്രമന്ത്രി നിർവ്വഹിക്കുന്നത്. 1464 കോടി രൂപയുടേതാണ് പദ്ധതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാസര്‍കോട് തളിപ്പടപ്പ് മൈതാനത്തിൽ വൈകിട്ട് നാലിനാണ് പരിപാടി നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഡോ. വി കെ സിംഗ്, വി മുരളീധരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും ഉദ്ഘാടനത്തിനെത്തും.
Union Minister Shri @nitin_gadkari Ji will lay the foundation stone and dedicate to the nation 12 National Highway🛣️ projects with a total length of 105 km, worth over ₹1464 Cr on 5th January 2024 in the state of Kerala🌴.#PragatiKaHighway #GatiShakti #BuildingTheNation pic.twitter.com/fkaA7cEJ85
— Office Of Nitin Gadkari (@OfficeOfNG) January 4, 2024
ചെറുതോണി പാലം, മൂന്നാർ ബോഡിമേട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനവും ഇന്നുതന്നെ ആയിരിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇരു ഉദ്ഘാടനങ്ങളും നിർവ്വഹിക്കും. 120 മീറ്റർ നീളത്തിൽ 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായാണ് ചെറുതോണി പാലം നിർമ്മിച്ചിരിക്കുന്നത്. നടപ്പാതയടക്കം 18 മീറ്ററാണ് വീതി. 20 കോടി രൂപയാണ് നിർമ്മാണ് ചെലവ്. ആധുനിക രീതിയിലാണ് പാലം പണി പൂർത്തിയാക്കിയിരിക്കുന്നത്. ക്രാഷ് ബാരിയർ, ആധുനിക രീതിയിൽ കൈവരി, ഭിന്നശേഷിക്കാർക്ക് പോകാൻ പ്രത്യേക ഭാഗം എന്നിവ പാലത്തിനുണ്ട്.