ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഭീകരൻ ബിലാൽ ഭട്ടിനെയാണ് സേന വധിച്ചത്. ഷോപ്പിയാനിലെ ചോട്ടിഗാം മേഖലയിൽ മണിക്കൂറുകളായി ഏറ്റുമുട്ടൽ നടക്കുകയാണ്.
പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കശ്മീർ പോലീസ് അറിയിച്ചു.















