യാത്രക്കാർക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയ സംഭവം; ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published by
Janam Web Desk

ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയതിന് ഇൻഡിഗോക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം 29-ന് ഡൽഹി-മുംബൈ സർവീസ് നടത്തുന്ന വിമാനത്തിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത യുവതിക്ക് കഴിക്കാനായി നൽകിയ സാൻഡ്‌വിച്ചിൽ നിന്നും പുഴുവിനെ ലഭിച്ചിരുന്നു. സംഭവത്തിൽ യാത്രക്കാരി പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇൻഡിഗോയും ആരോഗ്യ മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം അതിന് മറുപടി നൽകുമെന്നും അറിയിച്ചു.

‘ ഡൽഹിയിൽ നിന്നും ,മുംബൈയിലേക്കുള്ള 6E 6107 എന്ന വിമാനത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ഇൻഡിഗോക്ക് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പ്രോട്ടോക്കോൾ അനുസരിച്ച് മറുപടി നൽകുന്നതാണ്’ – ഇൻഡിഗോ വ്യക്തമാക്കി.

സമൂഹമാദ്ധ്യമങ്ങൾ വഴി വീഡിയോയിലൂടെയാണ് യുവതി സംഭവം പുറത്തറിയിക്കുന്നത്. ഗുണനിലവാരമില്ലാത്ത സാൻഡ്‌വിച്ചാണ് തനിക്ക് ഇൻഡിഗോ ജീവനക്കാർ നൽകിയതെന്നും അതേക്കുറിച്ച് ജീവനക്കാരെ അറിയിച്ചുവെന്നും യുവതി പറയുന്നു. എന്നാൽ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്ന് അറിഞ്ഞിട്ടും ജീവനക്കാർ യാത്രക്കാർക്ക് അത് നൽകുന്നത് തുടർന്നുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഉടൻ തന്നെ പരാതി നൽകുമെന്നും യുവതി അറിയിച്ചിരുന്നു.

സംഭവ ശേഷം എയർലൈൻ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവത്തിൽ ക്ഷമാപണം നടത്തുകയും, ഇതേ കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

A post shared by Dietitian Kushboo Gupta | Mindful Eating Coach (@little__curves)

“>

Share
Leave a Comment