പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുസ്ഥിര പുരോഗതിയിലേക്ക് കേരളം മുന്നേറുന്നു; ടൂറിസം മേഖലയിൽ ഗ്യാപ് റോഡ് കുതിപ്പ് സൃഷ്ടിക്കുമെന്ന് നിതിൻ ​ഗഡ്കരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുസ്ഥിര പുരോഗതിയിലേക്ക് കേരളം മുന്നേറുന്നു; ടൂറിസം മേഖലയിൽ ഗ്യാപ് റോഡ് കുതിപ്പ് സൃഷ്ടിക്കുമെന്ന് നിതിൻ ​ഗഡ്കരി

അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ് ചെറുതോണി പാലമെന്നും കേന്ദ്ര ​ഗതാ​ഗതമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 08:04 am IST
FacebookTwitterWhatsAppTelegram

ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളീയരുടെ യാത്ര വേ​ഗം വർ‌ദ്ധിപ്പിക്കുകയാണ് കേന്ദ്രം. 1,464 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന 12 ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവുമാണ് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി ഇന്നലെ നിർവഹിച്ചത്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയെ പരിപോഷിക്കുന്നതിനും വേ​ഗമേറിയ​ ​ഗതാ​ഗതം ഉറപ്പാക്കുന്നതിനും ഈ ദേശീയപാതകൾ സുപ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നിർദിഷ്ട പദ്ധതികൾ തമിഴ്‌നാടും കേരളവും തമ്മിലുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. പ്രശ്‌നരഹിതമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ റോഡുകൾ യാഥാർത്ഥ്യമാക്കുന്നത്. സുരക്ഷിതമായ യാത്ര ഉറപ്പുനൽകുന്നതിനാൽ റോഡപകടങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പുതിയ സംരംഭം വഴി ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവം നൽകാൻ NH-85 ന് സാധിക്കും. ടൂറിസം മേഖലയിൽ വൻ കുതിപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുക. മൂന്നാറിലെ മഞ്ഞും തണുപ്പും ആസ്വദിക്കാനെത്തുന്നവർക്ക് കാഴ്ചയുടെ പുതിയ അനുഭവമാകും ​ഗ്യാപ്പ് റോഡ് യാത്ര. സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ ​ഗ്യാപ്പ് റോഡ് ഇടുക്കിയുടെ സമ​ഗ്ര വികസനത്തിന് മുതൽക്കൂട്ടാകും.

മഴയെയും വെള്ളപ്പൊക്കത്തെയും ചെറുക്കാൻ കഴിവുള്ളതാണ് ചെറുതോണി പാലം. ഉയരത്തിൽ നിർമ്മിച്ച പാലം ആയതിനാൽ തന്നെ പ്രതികൂലമായ കാലാവസ്ഥയിലും സു​ഗമമായ യാത്ര നൽകും. കേരളത്തിന്റെ കയറ്റുമതി മേഖലയിലും സുപ്ര​ധാന പങ്ക് വഹിക്കാൻ പാതയ്‌ക്ക് കഴിയുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുസ്ഥിര പുരോഗതിയിലേക്ക് മുന്നേറുകയാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന കാര്യക്ഷമമായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

𝐀𝐝𝐝𝐢𝐧𝐠 𝐚𝐧 𝐢𝐦𝐦𝐞𝐧𝐬𝐞 𝐬𝐞𝐠𝐦𝐞𝐧𝐭 𝐢𝐧 𝐦𝐨𝐝𝐞𝐫𝐧-𝐫𝐨𝐚𝐝 𝐢𝐧𝐟𝐫𝐚𝐬𝐭𝐫𝐮𝐜𝐭𝐮𝐫𝐞 𝐨𝐟 𝐊𝐞𝐫𝐚𝐥a🌴🛣

Inaugurated and laid the foundation stone of 12 National Highway projects with a total length of 105 km, worth over ₹1464 Cr, in the presence of Union… pic.twitter.com/98VLUAzNG8

— Nitin Gadkari (@nitin_gadkari) January 5, 2024

മുൻപ് മൂന്നാറിലെത്തിയത് ഓർക്കുന്നതായും അദ്ദേഹം ഉദ്ഘാടനത്തിനിടെ പറ‍ഞ്ഞു. ആ സൗന്ദര്യം ഇന്നും കേരളത്തിനുണ്ട്. ചെറുതോണി പാലം പ്രളയ അതിജീവനത്തിന്റെ മാതൃകയാണ്. കേരളത്തിന്റെയും നാടിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും ഓൺലെനായി ഉദ്ഘാടനം നിർവഹിച്ച ശേഷം അദ്ദേഹം പറഞ്ഞു.

കൊച്ചി-ധനുഷ്‌കോടി NH 85-ൽ ബോഡിമെട്ട് മുതൽ മൂന്നാർ വരെയുളള 42.28 കിലോമീറ്റർ റോഡാണ് പുതുതായി നിർമ്മിച്ചിട്ടുള്ളത്. ശരാശരി 10.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡറോട് കൂടി രണ്ടുവരി പാതയായി 268.20 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 18 മീറ്റർ വീതിയും 120 മീറ്റർ നീളത്തിലുമാണ് ചെറുതോണി പാലം നിർമ്മിച്ചത്.

2018 -ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ എട്ട് മീറ്ററേളം മുകളിലായാണ് പാലത്തിന്റെ നിർമ്മാണം. 4 വർഷം അറ്റകുറ്റപണികൾക്കുള്ള കരാറും 10 വർഷം ഡിഫെക്ട് ബാധ്യത കാലാവധിയുമാണ് പാലം നിർമ്മാണത്തിന്റെ കരാറിലുള്ളത്. പാലത്തിന്റെ ഇരു വശങ്ങളിലുമായി കാൽനടക്കാർക്ക് നടപ്പാത, ക്രാഷ് ബാരിയർ, 75 മീറ്റർ ഡ്രൈനേജ്, സോളാർ ലൈറ്റുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവ പാലം നിർമ്മാണപദ്ധതിയിൽ ഉൾപ്പെടുന്നു. 2027 ജൂൺ വരെയുള്ള അറ്റകുറ്റപ്പണികളും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tags: nitin gadkariNational Highway projects
ShareTweetSendShare

More News from this section

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies