അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. പിഷാരടി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ നായകനായി എത്തുന്നത് സൗബിൻ ഷാഹിറാണ്. രചന സന്തോഷ് ഏച്ചിക്കാനം നിർവഹിക്കും. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷ, ഷിനോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഭിനയത്തിന് പുറമേ സംവിധാന രംഗത്തും കഴിവ് തെളിയിച്ചയാളാണ് രമേഷ് പിഷാരടി. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പഞ്ചവർണതത്തയാണ് പിഷാരിയുടെ സംവിധാനത്തിൽ വന്ന ആദ്യ ചിത്രം. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന ചിത്രവും ചെയ്തു. രണ്ടു ചിത്രങ്ങളും വിജയമായിരുന്നു.