​ഗൂ​ഗിൾ മാപ്പ് എന്നാ സുമ്മാവാ! പുത്തൻ അപ്ഡേറ്റ് റെഡി; ഇനി കാര്യം സിംപിൾ

Published by
Janam Web Desk

വാട്സ്ആപ്പിന് സമാനമായി ലൈവ് ലോക്കേഷൻ പങ്കുവെക്കാൻ കഴിയുന്ന ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്പ്. ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് റിയൽ ടൈം ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ലിങ്ക് വഴിയും ഷെയർ ചെയ്യാവുന്നതാണ്.

ലൊക്കേഷൻ ഷെയർ ചെയ്യുന്നയാളുടെ ഫോണിന്റെ ബാറ്ററി സ്റ്റാറ്റസും അറിയാൻ സാധിക്കും. എത്ര സമയം ഷെയർ ചെയ്യണമെന്ന് ഉപയോക്താവിന് തീരുമാനിക്കാവുന്നതാണ്. മാനുവലായി ലൊക്കേഷൻ ഷെയർ ഫീച്ചർ ഓഫാക്കുന്നത് വരെ സേവനം തുടരാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.

ഇടവേള തിരഞ്ഞെടുത്തും ലൊക്കേഷൻ ഷെയർ ചെയ്യാവുന്നതാണ്. 15 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂർ, രണ്ടു മണിക്കൂർ എന്നിങ്ങനെ ഇടവേളയെടുക്കാം. വാട്സ്ആപ്പിൽ 15 മിനിറ്റ്, ഒരു മണിക്കൂർ, എട്ട് മണിക്കൂർ‌ എന്നിങ്ങനെ മൂന്ന് ഓപ്ഷനാണ് ഇടവേളയെടുക്കാൻ കഴിയുക. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ‌ പ്രവർത്തിക്കും.

Share
Leave a Comment