ഏറെ പ്രചാരത്തിലുള്ള സമൂഹമാദ്ധ്യമമാണ് വാട്‌സ്ആപ്പ്. കോടികണക്കിന് ആളുകളാണ് സന്ദേശങ്ങൾ കൈമാറുന്നതിനും മറ്റു സേവനങ്ങൾക്കും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുന്നതിന് പലപ്പോഴും പുതിയ ഫീച്ചറുകളും ഈ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചറായിരുന്നു വാട്‌സ്ആപ്പ് ചാനൽ. ഇത്തരത്തിലുള്ള പബ്ലിക് ചാനലുകൾ വഴി ആളുകൾക്ക് വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയും.
ഇപ്പോൾ വാട്‌സ്ആപ്പിന്റെ ഔദ്യോഗിക പബ്ലിക് ചാനലിൽ ഫോളോവേഴ്‌സിന്റെ എണ്ണം 100 ദശലക്ഷം കടന്നിരിക്കുകയാണ്. ദിനംപ്രതി ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നുണ്ട്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഫീച്ചറുകൾ, അപ്‌ഡേഷനുകൾ, ലോഞ്ചുകൾ, അപ്‌ഡേറ്റുകൾ എന്നിവയെല്ലാം ചാനൽ വഴിയാണ് കമ്പനി ഉപയോക്താക്കളെ അറിയിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റയാണ് ഇക്കാര്യം എക്‌സ് വഴി പുറത്ത് വിട്ടത്.
The official WhatsApp channel has achieved 100 million followers on @WhatsApp. pic.twitter.com/KLvanPRsIS
— WABetaInfo (@WABetaInfo) January 5, 2024
“>
2023 ജൂണിലാണ് വാട്‌സ്ആപ്പ് ചാനൽ എന്ന ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത്. കണ്ടന്റ് ക്രീയേറ്റർമാരായ ഉപയോക്താക്കൾക്കും സെലിബ്രിറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതുവഴി എളുപ്പത്തിൽ വിവിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും. ചിത്രം, സന്ദേശം, വീഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവയും ചാനൽ വഴി ഷെയർ ചെയ്യാം.















