ആകാശമദ്ധ്യേ വിമാനത്തിന്റെ വിൻഡോ ഇളകിത്തെറിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

Published by
Janam Web Desk

വാഷിംഗ്ടൺ: സ്‌കോട്ട്‌ലൻഡിൽ നിന്നും കാലിഫോർണിയയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വിൻഡോ യാത്രാമദ്ധ്യേ ഇളകിത്തെറിച്ചു. 171 യാത്രക്കാരുമായി സ്‌കോട്ട്‌ലൻഡ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട അലാസ്‌ക എയർലൻസിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. സംഭവത്തിനു പിന്നാലെ വിമാനം തിരിച്ചിറക്കിയതായും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിൻഡോ ഇളകിത്തെറിച്ചതോടെ യാത്രക്കാരെല്ലാവരും പരിഭ്രാന്തരായി ഓക്‌സിജൻ മാസ്‌ക് എടുത്ത് വയ്‌ക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.

ബോയിംഗ് 737 മാക്‌സ് 9 എന്ന വിമാനത്തിന്റെ മിഡ് കാബിനിന്റെ വിൻഡോയാണ് ഇളകിത്തെറിച്ചു വീണത്. 16,000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിന്റെ മിഡ് കാബിനിൽ നിന്നും വിൻഡോ അടർന്നു വീണത്. പിന്നീട് അരമണിക്കൂറിനുള്ളിൽ തന്നെ വിമാനം സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. സംഭവത്തിൽ യുഎസ് ഫെഡറൽ ഏവിയേഷൻ ഏജൻസിയും ബോയിംഗ് വിമാനത്തിന്റെ ടെക്‌നിക്കൽ വിദഗ്ധരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Leave a Comment