കൊച്ചി: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം റിട്ട. എസ്ഐ തൂങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചേരാനല്ലൂർ സ്വദേശി കെവി ഗോപിനാഥൻ(60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. തുടർന്ന് സമീപവാസികളെ വിവരമറിയിച്ചു. മകനും നാട്ടുകാരും ചേർന്നാണ് രാജശ്രീയേയും ആനന്ദവല്ലിയേയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.















