തോട്ടത്തിലൂടെ അമ്മയ്‌ക്കൊപ്പം നടന്ന് വരികയായിരുന്ന കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

Published by
Janam Web Desk

ചെന്നൈ: തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു. തൊണ്ടിയാളം സ്വദേശി ഝാൻസിയാണ് കൊല്ലപ്പെട്ടത്. നീല​ഗിരി ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയ്‌ക്കൊപ്പം നടന്ന് വരികയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Share
Leave a Comment