ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. മലയാളത്തിലെ ഒട്ടുമിക്ക സീനിയർ താരങ്ങൾക്കൊപ്പവും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് അനുശ്രീ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
‘വിവാഹമെന്നത് വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമായാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്‌ക്കൊന്നും തൽക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്‌ക്ക് കടന്നാൽ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്‌ക്കണം. തൽക്കാലം അതിന് തയ്യാറല്ലെന്നും അനുശ്രീ വ്യക്തമാക്കി’.
അനുശ്രീയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ പുറത്തുവരാറുണ്ട്. എന്നാൽ ഈ വാർത്തകളെ എല്ലാം തമാശായായാണ് നടി എടുക്കാറുള്ളത്. അടുത്തിടെ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിട്ട് ചികിത്സയിലായിരുന്നു അനുശ്രീ. കൈയിലെ ഒരു എല്ലിന് വളർച്ച കൂടിയതിനെ തുടർന്ന് സർജറി ചെയ്ത് പ്രശ്‌നം പരിഹിച്ച വിവരവും അനുശ്രീ അഭിമുഖത്തിൽ പങ്കുവച്ചു.















