തിരുവനന്തപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും 40,000 രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ആമച്ചൽ കുരുതംകോട് സ്വദേശി മധു(49) ആണ് കേസിലെ പ്രതി. പിഴത്തുക അതിജീവിതയ്‌ക്ക് നൽകിയില്ലെങ്കിൽ പത്ത് മാസം അധിക തടവ് അനുഭവിക്കണം.
കേസിനാസ്പദമായ സംഭവം 2018 ലാണ് നടന്നത്. സഹോദരൻ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് എട്ടുവയസുകാരിയെ വീട്ടിൽ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്















