ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ വിജയാശംസകൾ നേർന്ന് നേതാക്കൾ. ഇസ്രോയുടെ വിജയഗാഥകളിൽ മൂന്നാമത്തേതാണ് ആദിത്യ എന്നാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ആദ്യം മൂൺവാക്കിൽ തുടങ്ങി ഇപ്പോൾ ആദിത്യനിൽ നൃത്തം വയ്‌ക്കുകയാണ് ഭാരതം. ഓരോ ഭാരതീയന്റെയും വികാരത്തെയും ആഴത്തിൽ പ്രതിഫലിപ്പിക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് കഴിയുന്നു. ഭാരതത്തിന് എത്ര മഹത്തായ വർഷമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സൂര്യന്റെയും ഭൂമിയുടെയും ബന്ധത്തിലെ നിഗൂഢതകൾ കണ്ടെത്തുന്നതിനായി ആദിത്യ എൽ-1 സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
From Moon walk to Sun Dance! What a glorious turn of year for Bharat!
Under the visionary leadership of PM @narendramodi, yet another success story scripted by Team #ISRO. #AdityaL1 reaches its final orbit to discover the mysteries of Sun-Earth connection.— Dr Jitendra Singh (@DrJitendraSingh) January 6, 2024
ഇസ്രോയുടെ തിരക്കഥയിൽ പിറന്ന ആദ്യത്തെ വിജയഗാഥയായിരുന്നു ചന്ദ്രയാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന രാജ്യമായി ഭാരതം മാറി. പിന്നാലെ 2024-നെ വരവേറ്റ എക്സ്പോസാറ്റ് വിക്ഷേപണം ആയിരുന്നു. ഇതിന് ശേഷം ആദിത്യ എൽ-1 ലൂടെ ഇന്ത്യ വീണ്ടും വിജയത്തിന്റെ രുചിയറിഞ്ഞു. ഇന്ത്യയുടെ നിരവധി ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വിഹരിക്കുന്നത്. വലിയ ഓഹരി ഉള്ളതിനാൽ സൗരോർജ്ജ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെ പഠന വിധേയമാക്കേണ്ടത് അനിവാര്യമാണെന്നും ആദിത്യ എൽ-1 ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി പറഞ്ഞു.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് ജെപി നദ്ദ കുറിച്ചത്. ആദിത്യ എൽ-1ലൂടെ ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഈ സുപ്രധാന ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യത്തെയും പരിശ്രമത്തെയും രാഷ്‌ട്രം അഭിനന്ദിക്കുന്നു. പ്രധാനമന്ത്രിക്ക് കീഴിൽ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Heartiest congratulations to @isro for reaching yet another milestone in India’s space exploration journey by successfully placing #AdityaL1 at its intended destination.
The nation commends the scientific prowess and efforts of our dedicated scientists for the success of this…
— Jagat Prakash Nadda (@JPNadda) January 6, 2024
ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ, പുതുയുഗത്തിലേക്കാണ് ഇന്ത്യ ചുവടുവെച്ചിരിക്കുന്നതെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മികവിന്റെ മറ്റൊരു ഉജ്ജ്വല ഉദാഹരണമാണിത്. ഈ നാഴികക്കല്ലായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരും മുഴുവൻ സംഘത്തിനും അഭിനന്ദനങ്ങൾ.
Today, India stepped into a new era of Space Programme as the first solar observatory, Aditya-L1 reaches its destination. This is yet another shining example of India’s scientific and technological prowess. Congratulations to @isro scientists and the entire team on this landmark…
— Rajnath Singh (@rajnathsingh) January 6, 2024
കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലും ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചു. ‘അഗ്നി ചിറകുകൾ’ എന്നാണ് അദ്ദേഹം ആദിത്യ എൽ-1 ന്റെ വിജയത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ ബഹിരാകാശ യാത്രയെ തടയാൻ കഴിയില്ലെന്നും ആദ്യം ചന്ദ്രൻ ആയിരുന്നെങ്കിൽ ഇന്ന് സൂര്യൻ ആണെന്നും ഇത് ഇനിയും തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Wings of Fire! 🇮🇳☀️
Congratulations to the dedicated scientists at @ISRO for successfully inserting Bharat’s first solar observatory #AdityaL1 into its intended destination.
First the moon, now the sun… our space journey is unstoppable! 🚀 pic.twitter.com/YXLyX05NjU
— Piyush Goyal (@PiyushGoyal) January 6, 2024















