ഇന്ത്യയുടെ പ്രഥമ സൗര്യദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണ പഥത്തിലെത്തിയതിന് വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇസ്രോയ്ക്കും ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും എക്സിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസം അഭിനന്ദനങ്ങൾ നേർന്നത്.
ഈ ശനിയാഴ്ച ഒരു ‘സൺ’ ‘ഡേ’. ആദിത്യ എൽ-1 ഹാലോ ഭ്രമണഥത്തിൽ പ്രവേശിച്ചു. ഇന്ത്യ സൂര്യനോട് ഹലോ പറയുന്നു! ഇസ്രോയ്ക്ക് അഭിനന്ദനങ്ങൾ. ഈ സുപ്രധാന ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു.- അദ്ദേഹം പറഞ്ഞു.
സൂര്യന്റെ രഹസ്യങ്ങളെ പുറംലോകത്തെ അറിയിക്കാൻ ആദിത്യ എൽ-1ന് കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. സുപ്രധാന വിവരങ്ങളാകും പേടകം അഞ്ച് വർഷം കൊണ്ട് പങ്കുവയ്ക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യത്യാസം, ബഹിരാകാശ കാലാവസ്ഥ, സൗരക്കൊടുക്കാറ്റിന്റെ ഫലങ്ങൾ എന്നിവ മിഷന്റെ ഭാഗമായി ആദിത്യ എൽ-1 പഠി്ക്കും. തുടർച്ചയായി വീക്ഷിക്കുന്നതിനാൽ സൂര്യന്റെ ബാഹ്യവലയത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഊർജ കണികകൾ ഭൂമിയുമായി കൂട്ടിയിടിക്കുന്നത് എപ്പോഴാണെന്നും എത്ര തീവ്രതയോടെയാണെന്നും മുന്നറിയിപ്പ് നൽകാൻ പേടകത്തിന് സാധിക്കും.















