രജനികാന്തിനൊപ്പം യുവതാരങ്ങളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ലാൽ സലാമിന്റെ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈകാ പ്രൊഡക്ഷൻസാണ് പോസ്റ്റർ പുറത്തുവിട്ടത്
Team Lal Salaam wishes the legendary @therealkapildev a Happy birthday! 🥳✨ Your journey, marked by triumphs and leadership, is an inspiration to all. May this year be filled with joy and good health! 🤗✨#HBDKapilDev #KapilDev #LalSalaam 🫡 pic.twitter.com/uiC7DBN6xB
— Lyca Productions (@LycaProductions) January 6, 2024
മുൻ ക്രിക്കറ്റ് താരം കപിൽദേവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. രജനികാന്തിനൊപ്പമുള്ള കപിൽദേവിന്റെ ചിത്രമാണ് പോസറ്ററിലുള്ളത്. തെലുങ്കിലും ഹിന്ദിയിലും നേരത്തെ അഭിനയിച്ചിട്ടുള്ള കപിൽദേവിന്റെ ആദ്യ തമിഴ് ചത്രം കൂടിയാണ് ലാൽ സലാം. ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിൽ മൊയിദീൻ ഭായ് എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. ആരാധകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നതെന്നും ഉറപ്പാണ്. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തുവന്ന ട്രെയിലറും പോസ്റ്ററുകളുമെല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.















