അതിഥി ദേവോ ഭവ!; ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണച്ച് ഇന്ത്യൻ താരങ്ങൾ; മാലിദ്വീപ് മന്ത്രിമാർക്കെതിരെ വിമർശനം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അതിഥി ദേവോ ഭവ!; ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണച്ച് ഇന്ത്യൻ താരങ്ങൾ; മാലിദ്വീപ് മന്ത്രിമാർക്കെതിരെ വിമർശനം

Janam Web Desk by Janam Web Desk
Jan 7, 2024, 09:19 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കെതിരായ മാലിദ്വീപ് നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളെ വിമർശിച്ച് ഇന്ത്യൻതാരങ്ങൾ. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പ്രേത്സാഹിപ്പിക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിയും മറ്റ് നേതാക്കളും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. അപകീർത്തികരവും ദേശവിരുദ്ധമായ പരാമർശങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയത്.

മാലിദ്വീപ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണക്കുകയും ചെയ്തു.

ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടെ നിന്നുള്ള നിമിഷങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്തതിന് സൽമാൻഖാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു.

‘ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രഭായ് മോദിയെ ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകളിൽ കാണുന്നത് വളരെ ആനന്ദകരമാണ്. പ്രധാനകാര്യം എന്തെന്നാൽ ഇത് നമ്മുടെ ഇന്ത്യയിലാണ്.’- സൽമാൻഖാൻ എക്‌സിൽ കുറിച്ചു.

It is so cool to see our Hon PM Narendrabhai Modi at the beautiful clean n stunning beaches of Lakshadweep, and the best part is that yeh hamare India mein hain.

— Salman Khan (@BeingSalmanKhan) January 7, 2024

ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശങ്ങൾ നടത്തിയ മാലിദ്വീപ് എംപി സാഹിദ് റമീസിനെതിരെ വിമർശനവുമായി നടി കങ്കണ റണാവത്തും രംഗത്തെത്തി.

‘മണം?? സ്ഥിരമായ മണം ?? എന്ത്! ഒരേ സമുദായത്തിൽ പെട്ടവരാണെങ്കിലും വൻ മുസ്ലീം ഫോബിയ അനുഭവിക്കുന്നു. ലക്ഷദ്വീപ് ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങൾ ഉൾക്കൊള്ളുന്നു, മാലിദ്വീപിൽ നിന്നുള്ള ഈ പ്രമുഖ വ്യക്തി അവരെ ദുർഗന്ധമുള്ളവരും താഴ്ന്നവരും എന്ന് വിളിക്കുന്നത് വംശീയവും വിവരമില്ലായ്മയുമാണ്.

മിസ്റ്റർ സാഹിദ്, ലക്ഷദ്വീപിലെ മൊത്തം ജനസംഖ്യ അറുപതിനായിരം ആളുകളാണ്, അതിനർത്ഥം ഇത് കൂടുതൽ ചൂഷണം ചെയ്യപ്പെടാത്ത ദ്വീപാണ്. മിക്ക ആളുകൾക്കും വിനോദസഞ്ചാരം കേവലം ആഡംബരമല്ല, മറിച്ച് പ്രകൃതിയെ കൂടുതൽ അറിയുന്നതിനുള്ള ഉറവിടവും ഒത്തുചേരലിനുള്ള ഇടങ്ങളുമാണ്. എല്ലാറ്റിനുമുപരിയായി ബീച്ചുകളുടെ സൗന്ദര്യം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യാം. നിങ്ങൾ വൃത്തിക്കെട്ടതും അശ്ലീലവുമായ വംശീയവാദി ആയതിൽ ലജ്ജിക്കുന്നു’. എന്നാണ് കങ്കണ എക്‌സിൽ കുറിച്ചത്.

Smell?? Permanent smell?? What!!! Suffering from massive Muslim phobia, even though belonging to the same community. Lakshadweep consists of 98 percent of Muslim population, this prominent public figure from Maldives calling them smelly and lowly is rather racist and uninformed.… pic.twitter.com/hLbQvD5RYD

— Kangana Ranaut (@KanganaTeam) January 7, 2024

ലക്ഷദ്വീപിനെയും ഇന്ത്യൻ ബീച്ച് ടൂറിസത്തിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും രംഗത്ത് എത്തി. തന്റെ 50-ാമത്തെ പിറന്നാൾ ദിനം മുതൽ 250 ദിവസത്തിലധികം താരം മഹാരാഷ്‌ട്രയിലെ തീര നഗരമായ സിന്ധുനഗറിൽ താമസിച്ചതിനെ കുറിച്ചു പറഞ്ഞു.

‘ എന്റെ 50-ാം ജന്മദിനം മുതൽ 250-ലധികം ദിവസം സിന്ധുദുർഗിൽ ഞങ്ങൾ കഴിഞ്ഞു!

ആ തീരദേശ നഗരം ഞങ്ങൾക്ക് ആവശ്യമുള്ളതും അതിലധികവും വാഗ്ദാനം ചെയ്തു. അതിമനോഹരമായ സ്ഥലങ്ങൾ, അതിശയകരമായ ആതിഥ്യമര്യാദകൾ എന്നിവ കൂടിച്ചേർന്ന് ഞങ്ങൾക്ക് ഓർമ്മകളുടെ ഒരു ശേഖരം സമ്മാനിച്ചു.
മനോഹരമായ തീരപ്രദേശങ്ങളും പ്രാകൃത ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ. നമ്മുടെ ‘അതിഥി ദേവോ ഭവ’ തത്ത്വചിന്തയിൽ, നമുക്ക് ഇന്ത്യയിൽ കൂടുതൽ കാര്യങ്ങൾ അറിയാനും, ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കാനും കാത്തിരിക്കുകയാണ്’. സിന്ധുനഗറിലെ ചിത്രങ്ങൾ സഹിതമാണ് സച്ചിൻ എക്‌സിൽ കുറിച്ചത്.

250+ days since we rang in my 50th birthday in Sindhudurg!

The coastal town offered everything we wanted, and more. Gorgeous locations combined with wonderful hospitality left us with a treasure trove of memories.

India is blessed with beautiful coastlines and pristine… pic.twitter.com/DUCM0NmNCz

— Sachin Tendulkar (@sachin_rt) January 7, 2024

ഇതോടൊപ്പം തന്നെ അക്ഷയ്കുമാർ, ശ്രദ്ധാകപൂർ, ജോൺ എബ്രഹാം, മധൂർ ഭണ്ഡാക്കർ, മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും മാലിദ്വീപ് നേതാക്കളെയും മന്ത്രിമാരെയും വിമർശിച്ചും ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചും രംഗത്തെത്തി.

പ്രധാനമന്ത്രിയെയും ഭാരതത്തെയും അപകീർത്തിപ്പെടുത്തിയ മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നാണ് മാലിദ്വീപ് സർക്കാരിന്റെ നിലപാട്.

Tags: AkshaykumarNarendra ModimaldivesSachin Tendulkarkangana ranautSalmanKhan
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

Latest News

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies