അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും, ആലിയ ഭട്ടും. അക്ഷതത്തോടൊപ്പം ഇരുവർക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണവും നൽകിയിട്ടുണ്ട്. രാഷ്‌ട്രീയ സ്വയംസേവക് സംഘം കാര്യകർത്താക്കാൾ നേരിട്ടെത്തിയാണ് രൺബൂരിനെയും ആലിയയും ക്ഷണിച്ചത്.
രാഷ്‌ട്രീയക്കാർ, ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, വ്യവസായികൾ തുടങ്ങി 7,000-ത്തിലധികം പേർ ക്ഷേത്ര ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രയുടെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. ജനുവരി 22 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാനും ക്ഷേത്ര ട്രസ്റ്റിന് പദ്ധതിയുണ്ട്.