ചൂട് അമിതമായാൽ ഒരു ഗ്ലാസ് മോര് കുടിക്കാൻ ആഗ്രഹിക്കാത്ത മലയാളികൾ ചുരുക്കമാണ്. ചിലർക്ക് പതിവായി മോര് കുടിക്കാൻ വളരെ ഇഷ്ടമാണ്. ഇത്തരത്തിൽ പതിവായി മോര് കുടിക്കുന്നതിലൂടെ ശരീരത്തിന് എന്തെല്ലാമാണ് ലഭിക്കുന്നതെന്ന് നോക്കാം…
മലബന്ധം
ഇന്നത്തെ ജീവിത രീതിയിൽ എല്ലാവർക്കും വരാനിടയുള്ള അസുഖമാണ് മലബന്ധം. ഈ പ്രശ്നം കുറയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് മോര്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദിവസേന മോര് കുടിക്കുന്നതിലൂടെ കുടലിന്റെ പ്രവർത്തനം സുഗമമാക്കാനും മലബന്ധം ഇല്ലാതാക്കുവാനും സഹായിക്കുന്നു.
നിർജലീകരണം തടയുവാൻ
ശരീരത്തിലെ നിർജലീകരണം തടയാൻ ഏറ്റവും ഉത്തമമാണ് മോര്. നിങ്ങളുടെ ദാഹം അകറ്റുന്നതിനൊപ്പം നിർജലീകരണം തടയാനും സഹായിക്കുന്നു. ഇതിലെ ഇലക്ട്രോലൈറ്റ്‌സാണ് ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം കുറയുന്നത് തടയുവാൻ സഹായിക്കുന്നത്.
പോഷകസമൃദ്ധം
കുറച്ച് തൈരെടുത്ത് അതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും കറിവേപ്പില, ചെറിയ ഉള്ളി, പച്ചമുളക് ഇഞ്ചി എന്നിവ ചതച്ചതും ചേര്‍ത്ത് ഇളക്കിയാണ് മോര് തയ്യാറാക്കുന്നത്. അതിനാൽ, നിരവധി പോഷകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്. പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവ മോരിൽ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തെ സംരക്ഷിക്കും.
ശരീര ഭാരം കുറയ്‌ക്കാൻ
ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും മോര് നല്ലതാണ്. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം നുക്ക് മോര് കുടിക്കുന്നതിലൂടെ നേടാം.















