ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജയ്ക്ക് തിരിച്ചടി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിനിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ചിറങ്ങിയ താരത്തിനെ ഐസിസി ശാസിച്ചിരുന്നു. ഇതിനെതിരേ താരം നൽകിയ അപ്പീലണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളിയത്. പലസ്തീന് ഐക്യദാര്‍ഢ്യ വാചകങ്ങള്‍ എഴുതിയ ഷൂ ഉപയോഗിച്ച് കളിക്കാനിറങ്ങാനുള്ള താരത്തിന്റെ നീക്കം ഐസിസി വിലക്കിയിരുന്നു.മത-രാഷ്ട്രീയ-വംശീയ ഉള്ളടക്കങ്ങൾ കളിക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഐ.സി.സി ചട്ടമുണ്ടെന്നു ചൂണ്ടികാട്ടിയായിരുന്നു വിലക്കിയത്.
ഐസിസി ചട്ടങ്ങള്‍ ഇതിന് എതിരായതിനാല്‍ താരം ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കാനിറങ്ങി. ഇതിന് പിന്നാലെയാണ് താരത്തെ ഐസിസി ശാസിച്ചത്. പാകിസ്താനിൽ ജനിച്ച 37 കാരൻ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ മുസ്ലീമാണ്. ഐസിസി ശാസിച്ചിരുന്നെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഖവാജ പറഞ്ഞിരുന്നു. സിഡ്നി മോർണിംഗ് ഹെറാൾഡാണ് താരത്തിന്റെ അപ്പീൽ തള്ളിയ കാര്യം റിപ്പോർട്ട് ചെയ്തത്.