മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിയെയും രാജ്യത്തെയും അവഹേളിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രാജ്യത്തിന്റെ കടലഴകിനും സമുദ്ര സമ്പത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രമുഖർ, രാജ്യത്തിന്റെ വിസ്മയ തുരുത്തായ ലക്ഷദ്വീപിലേക്ക് യാത്ര പുറപ്പെടാൻ ആഹ്വാനം ചെയ്യുകയാണ്.
അയൽരാജ്യങ്ങളിലുള്ളവർ പോലും ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ്. ഏറ്റവുമൊടുവിലായി മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയാണ് ലക്ഷദ്വീപിന് പിന്തുണ അറിയിച്ചെത്തിയത്. ലക്ഷദ്വീപ് എന്ന ഒറ്റവാക്ക് മാത്രമാണ് താരം എക്സിൽ കുറിച്ചത്. ഒപ്പമൊരു ഫയർ ഇമോജിയും നൽകിയിട്ടുണ്ട്.
Lakshadweep 🔥
— Danish Kaneria (@DanishKaneria61) January 8, 2024
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും രംഗത്തെത്തിയിരുന്നു. തന്റെ 50-ാമത്തെ പിറന്നാൾ ദിനം മുതൽ 250 ദിവസത്തിലധികം മഹാരാഷ്‌ട്രയിലെ തീര നഗരമായ സിന്ധുനഗറിൽ ചെലവഴിച്ചതിനെ കുറിച്ച് അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. സമ്പന്നമായ തീരപ്രദേശത്തിനും പ്രാകൃത ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിന്ധുനഗറിലെ ചിത്രങ്ങൾ സഹിതമാണ് സച്ചിൻ എക്‌സിൽ കുറിച്ചത്.















