സമ്പൂർണ്ണ വിശ്വസ്തൻ, പതിറ്റാണ്ടുകളുടെ ബന്ധം; പ്രതിസന്ധിഘട്ടങ്ങളിൽ കരുണയുടെ കരമായിരുന്ന ഭാരതം; മാലദ്വീപിന്റെ വികസനത്തിൽ ഇന്ത്യ വഹിച്ച പങ്ക് അവിസ്മരണീയം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സമ്പൂർണ്ണ വിശ്വസ്തൻ, പതിറ്റാണ്ടുകളുടെ ബന്ധം; പ്രതിസന്ധിഘട്ടങ്ങളിൽ കരുണയുടെ കരമായിരുന്ന ഭാരതം; മാലദ്വീപിന്റെ വികസനത്തിൽ ഇന്ത്യ വഹിച്ച പങ്ക് അവിസ്മരണീയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 08:02 am IST
FacebookTwitterWhatsAppTelegram

ക‌ടുത്ത ഇന്ത്യാവിരോധി അധികാരത്തിലേറിയതിന് പിന്നാലെയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രം ബന്ധത്തിൽ ഉലച്ചിലുണ്ടായിരിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് കീഴിൽ ഇന്ത്യയുമായുള്ള കാരറുകൾ അവസാനിപ്പിക്കാനും ചൈനയോട് കൂടുതൽ അടുക്കാനുമാണ് മാലദ്വീപിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിന്റെ ഭാ​ഗമായി മുയിസു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. പതിറ്റാണ്ടുകളായി ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഭൂരിഭാഗം സ്രോതസ്സും ഇന്ത്യയാണെന്നിരിക്കേയാണ് നയതന്ത്ര പിരിമുറുക്കം.

പതിറ്റാണ്ടുകളായുള്ള നയതന്ത്ര ബന്ധത്തെ വിസ്മരിക്കാൻ ആവില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച വിഷയം. ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഭരണകാലത്ത് ഭാരതത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു മാലദ്വീപ്. ഏത് പ്രതിസന്ധി ഘട്ടത്തിലും മാലദ്വീപിനായി ആദ്യം പ്രതികരിക്കുകയും രം​ഗത്ത് വരികയും ചെയ്തിരുന്നത് ഭാരതമായിരുന്നു. 2004-ൽ നൂറോളം പേർ കൊല്ലപ്പെട്ട സുനാമിയിലും 2014 ഡിസംബറിൽ മാലിയിലെ ജലപ്രതിസന്ധിയിലും മാലിദ്വീപിനെ ആദ്യം സഹായിച്ചത് ഇന്ത്യയാണ്. ലോകം മഹാമാരിയിൽ വരിഞ്ഞു മുറുകിയ കോവിഡ് കാലത്ത് താങ്ങായും തണലായും നിലകൊണ്ടത് ഇന്ത്യയായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്ന് മാലദ്വീപ് പൗരന്മാരെ ഒഴിപ്പിക്കാനും അവിടെ നിന്നുള്ളവർക്ക് കൊച്ചിയിൽ ചികിത്സ സഹായം ഉറപ്പാക്കുന്നതിൽ വരെ ഇന്ത്യയുടെ സഹായം മാലദ്വീപിനുണ്ടായിരുന്നു. ഹനിമാധൂ രാജ്യാന്തര വിമാനകത്താവളം വിപുലീകരിക്കാനും നരേന്ദ്ര മോദി സർക്കാർ തന്നെയാണ് സഹായങ്ങൾ നൽകിയത്. ഇന്ത്യയുടെ കോവിഡ് വാക്സിനുകൾക്ക് ആ​ഗോള തലത്തിൽ ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നിട്ടും ഭാരതം ആദ്യം വാക്സിനുകൾ എത്തിച്ചത് ദ്വീപ് രാഷ്‌ട്രത്തിലേക്കായിരുന്നു. രാജ്യാന്തര തലത്തിൽ കയറ്റുമതി നിയന്ത്രണം നിൽക്കുന്നതിനിടെയായിരുന്നു ഇത്.

1988 മുതൽ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാന ശിലയാണ് പ്രതിരോധവും സുരക്ഷയും. 2016 ഏപ്രിലിൽ പ്രതിരോധത്തിനായുള്ള ആക്ഷൻ പ്ലാൻ ഒപ്പിട്ടതിനുശേഷം ഇത് കൂടുതൽ ഏകീകരിക്കപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സിന്റെ (എംഎൻഡിഎഫ്) പ്രതിരോധ പരിശീലനത്തിന്റെ 70 ശതമാനവും നൽകുന്നത് ഇന്ത്യയാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ 1500-ലധികം എംഎൻഡിഎഫ് ഉദ്യോഗസ്ഥരെയാണ് പരിശീലിപ്പിച്ചിട്ടുള്ളത്.

ഹനിമാധൂ, ഗാൻ ഐലൻഡ് വിമാനത്താവളങ്ങൾ, ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്ട്, ഗുൽഹിഫൽഹു തുറമുഖത്തിന്റെ വികസനം തുടങ്ങി മാലദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ ഏർപ്പെട്ടിരിക്കുകയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയെ വില്ലിംഗ്ലി, ഗുൽഹിഫൽഹു, തിലഫുഷി എന്നീ മൂന്ന് ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന 6.74 കിലോമീറ്റർ നീളമുള്ള ഒരു പാലം യാത്രാ സമയം കുറയ്‌ക്കുന്ന ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്ടാണ് നിലവിൽ മാലിദ്വീപിൽ ഇന്ത്യ നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതി. ഇതിനായി ഇന്ത്യ 500 മില്യൺ ഡോളറാണ് അനുവദിച്ചിട്ടുള്ളത്. അദ്ദുവിനെ രാജ്യത്തിന്റെ തെക്കൻ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിലും ഇന്ത്യ സഹായിക്കുന്നുണ്ട്.

സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമാണ് മാലിദ്വീപ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം മൂന്നിലൊന്നും വിനോദ സഞ്ചാര മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മാലദ്വീപ് സന്ദർശിക്കുന്നവരിൽ അധികവും ഇന്ത്യക്കാരാണ്. 2023-ൽ 2,09,198 പേരാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് സന്ദർശിച്ചത്. 2018 മുതൽ വിനോദസഞ്ചാരികളുടെ വരവ് കൂടുതലും ഇന്ത്യയിൽ നിന്നാണ്. 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വ്യാപാരത്തിൽ നാലിരട്ടി വർ​ദ്ധനയാണ് രേഖപ്പെടുത്തിയത്. 2021-ലെ കണക്കുകൾ പ്രകാരം മാലദ്വീപിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഭാരതം. ദ്വീപ് രാഷ്‌ട്രത്തിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിസോർട്ടുകൾക്കും സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്കും ബിസിനസ് സംരംഭങ്ങൾക്കും വായ്പ നൽകി കൊണ്ട് 1974 മുതൽ എസ്ബിഐ മാലദ്വീപിൽ നിലകൊള്ളുകയും സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

Tags: maldivesIndiaDiplomatic Ties
ShareTweetSendShare

More News from this section

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies