ലക്നൗ: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടന രൂപീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഫറാസ് അഹമ്മദ്, അബ്ദുൾ സമദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. ദേശീയ തീവ്രവാദ വിരുദ്ധ സേന നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികളെ പിടികൂടിയത്.
വിദ്യാർത്ഥികളെ ഐഎസിലേക്ക് യുവാക്കളെ ആകർഷിക്കാനും, സമാന ആശയം പിന്തുടരുന്ന സംഘടന രൂപീകരിക്കാനും ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ അലിഗഡ് സർവ്വകലാശാല കേന്ദ്രീകരിച്ച്
അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നവംബർ മൂന്നിന് പിടിയിലായ പ്രതികളുടെ കൂട്ടാളിയെ അലിഗഡ് സർവ്വകലാശാലയിൽ
നിന്നും ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ ഐഎസ് ഭീകര സംഘടനക്കായി പ്രവർത്തിക്കുന്നതായും ഭീകരവിരുദ്ധ സംഘടനക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.