ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി കൊയ്ത നേട്ടങ്ങൾക്ക് രാജ്യത്തിന്റെ ആദരം. അർജുന പുരസ്കാരം ഏറ്റുവാങ്ങി പാര ആർച്ചറി താരം ശീതൾ ദേവി. ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ കാലുകളിലാണ് രണ്ടു സ്വർണമടക്കം മൂന്ന് മെഡലുകൾ ശീതൾ ദേവി എയ്തു വീഴ്‌ത്തിയത്. ഇരു കൈകളുമില്ലാതെ ആർച്ചറിയിൽ മത്സരിക്കുന്ന ഏക കായിക താരമാണ് ജമ്മുകശ്മീർ സ്വദേശിനിയായ ശീതൾ ദേവി. സൈന്യം സംഘടിപ്പിച്ച കായിക മത്സരത്തിൽ പങ്കെടുത്തതാണ് ശീതളിന്റെ ജീവിതത്തിന് വഴിത്തിരിവായത്.
26 പേരാണ് അർജുന പുരസ്കാരം ഏറ്റുവാങ്ങിയത്. ശീതൾ ദേവിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കം കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. ഖേൽ രത്ന പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്തു. ആർ പ്രജ്ഞാന്ദയുടെ സഹോദരിയും ഗ്രാൻഡ് മാസ്റ്ററുമായ ആർ വൈശാലിയും പുരസ്കാരം സ്വീകരിച്ചു. കൊനേരു ഹംപിക്കും ദ്രോണവല്ലി ഹരികയ്‌ക്കും ശേഷം ഗ്രാൻഡ‍് മാസ്റ്റർ പട്ടം നേടുന്ന താരമാണ് വൈശാലി.
Meet Sheetal Devi of J&K.
She’s just 16 yo, special abled girl, World No. 1 para-archer & has won many medals for our country.She received one of the highest sports Honour Arjuna Award today.
She’s an inspiration 🙏#ArjunaAward pic.twitter.com/XxW1XuVGjz
— Priyanka (@Pinky209E) January 9, 2024
“>