ബെംഗളൂരു: കർണാടകയിലെ സുരനാഗി ഗ്രാമത്തിൽ തെന്നിന്ത്യൻ നടൻ യഷ് എത്തുന്നുണ്ടെന്നറിഞ്ഞ് നടനെ കാണാൻ പോയ ആരാധകന് വാഹനാപകടത്തിൽ ദാരുണാന്ത്യം. മുൾഗുണ്ട് സ്വദേശിയായ 22-കാരന്റെ ബൈക്കും പോലീസ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് അംബേദ്ക്കർ കോളനി ഭാഗത്ത് കട്ടൗട്ട് സ്ഥാപിക്കാൻ ശ്രമിച്ച മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ കാണാനായി സുരനാഗി ഗ്രാമത്തിൽ എത്തിയതായിരുന്നു യഷ്,
തന്നോടുള്ള ആരാധന ഇത്തരം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കരുതെന്നും ഇതിപോലുള്ള ദാരുണ സംഭവങ്ങൾ ഭയപ്പെടുത്തുന്നതും വേദനാജനകവുമാണെന്നും മരണപ്പെട്ട വ്യക്തികളുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം യഷ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.