ഇടുക്കി: വ്യാപാര വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനായി ഇടുക്കിയിലെത്തിയ ഗവർണർക്കെതിരെ അസഭ്യമുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി ബിജെപി. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ അപമാനിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ ഹരിയാണ് പരാതി നൽകിയത്.
ഗവർണറുടെ ഇടുക്കി സന്ദർശനത്തെ തുടർന്ന് ഇടത് മുന്നണി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിനിടെയും പ്രതിഷേധങ്ങൾ വകവയ്‌ക്കാതെ ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഇതിനിടെയാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ച് ഗവർണർക്കെതിരെ അസഭ്യം കലർന്ന മുദ്രാവാക്യം വിളിച്ചത്.