ഗാന്ധിനഗർ: വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിന് എത്തിയ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
‘എന്റെ സഹോദരന് ഇന്ത്യയിലേക്ക് സ്വാഗതം, അങ്ങ് ഞങ്ങളെ കാണാനെത്തിയതിനെ ആദരവോടെ കാണുന്നു‘, എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി കുറിച്ച വരികൾ.
Welcome to India my brother, HH @MohamedBinZayed. It’s an honour to have you visit us. pic.twitter.com/Oj7zslR5oq
— Narendra Modi (@narendramodi) January 9, 2024
ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിലൂടെ പ്രധാനമന്ത്രി പങ്കുവെച്ചു. ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും അഹമ്മദാബാദിൽ റോഡ്ഷോയും സംഘടിപ്പിച്ചു. വൻ ജനാവലിയാണ് ഇരുവരെയും സ്വീകരിക്കാനായി എത്തിച്ചേർന്നത്.