തമിഴകത്തെ മുഴുവൻ സങ്കടക്കടലിലാഴ്‌ത്തി വിടവാങ്ങിയ നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ സ്മാരകം സന്ദർശിച്ച് നടന്മാരായ വിശാലും ആര്യയും. അദ്ദേഹത്തിന്റെ വിയോഗ സമയത്ത് ന്യൂയോർക്കിലായിരുന്ന താരം ഇന്നാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
#WATCH | கேப்டன் விஜயகாந்த் நினைவிடத்தில் நடிகர்கள் விஷால் மற்றும் ஆர்யா அஞ்சலி#SunNews | #CaptainVijayakanth | #ActorVishal pic.twitter.com/0LGRKcm3X1
— Sun News (@sunnewstamil) January 9, 2024
വിജയകാന്തിന്റെ വീട്ടിലെത്തിയ താരങ്ങൾ സ്മാരകം സന്ദർശിക്കുകയും പൂക്കൾ അർപ്പിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു. ശേഷം കോയമ്പത്തൂരിൽ ആര്യയും വിശാലും അന്നദാനം നടത്തി.
‘ നടികർ സംഘത്തെ പുനരുജ്ജീവിപ്പിക്കാൻ നടൻ വിജയകാന്ത് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് വിശാൽ മാദ്ധ്യമങ്ങളോട് സംസാരിച്ചു. അദ്ദേഹം രൂപം നൽകിയ സംഘടനയിൽ ജനറൽ സെക്രട്ടറിയുടെ സ്ഥാനം ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും വിശാൽ പറഞ്ഞു. കൂടാതെ നടികർ സംഘടനയ്‌ക്ക് വിജയകാന്തിന്റെ പേര് നൽകുന്നതിനെ കുറിച്ച് അസോസിയേഷന്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നും വിശാൽ പറഞ്ഞു’.