ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ യാത്ര പുറപ്പെടുന്നവർക്ക് ഇതുതന്നെയാണ് മികച്ച സമയം. ദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവുമായി പേടിഎം. ‘FLYLAKSHA’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ഈ സൗകര്യം ലഭിക്കുക. പേടിഎമ്മിൽ ലക്ഷദ്വീപ് യാത്രയ്‌ക്ക് ചെലവാകുന്ന തുകയെ കുറിച്ച് തിരയുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായതെന്നും ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും കമ്പനി അറിയിച്ചു.
ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തി വിമാനത്താളത്തിലേക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നു പറക്കാം. എയർ ഇന്ത്യയുടെ വിമാനം സജ്ജമാണ്. യാത്രക്കാർക്ക് ‘ഫ്രീ കാൻസലേഷൻ ‘ ഫീച്ചറും അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മൊബൈൽ പേയ്മെന്റുകളിൽ മുൻനിരയിലും യാത്ര ടിക്കറ്റ് ബുക്കിംഗിൽ ആളുകൾ അധികവും ഇഷ്ടപ്പെടുന്ന പ്ലാറ്റ്ഫോം എന്ന നിലയിലും ലക്ഷദ്വീപിന്റെ ആഭ്യന്തര ടൂറിസം വർദ്ധിപ്പിക്കുന്നതിൽ പേടിഎമ്മിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് പേടിഎം വക്താവ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ട്രാവർ പ്ലാറ്റ്ഫോമുകളുടെയും ടൂർ ഓപ്പറേറ്റർമാരുടെയും കണക്കുകൾ ഇത് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പങ്കുവെച്ച ചിത്രങ്ങളും യാത്ര പ്രേമികളെ ആകർഷിച്ചതായും എങ്ങനെ ലക്ഷദ്വീപിലെത്താമെന്നും ആളുകൾ ഇന്റർനെറ്റ് ലോകത്ത് തിരയുകയാണെന്നും ബ്രൈറ്റ്സൺ ട്രാവൽസ് ഡയറക്ടർ സന്ദീപ് അറോറ പറഞ്ഞു.















