ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് രാജി പ്രഖ്യാപിച്ച് രാഷ്‌ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി പറഞ്ഞ മുൻ ഇന്ത്യൻ താരം പുതിയ പാർട്ടിലേക്ക് ചേക്കേറുന്നു. പവൻ കല്യാണിന്റെ ജനസേന പാർട്ടിയിലേക്കാണ് അമ്പാട്ടി റായുഡു ഉറ്റുനോക്കുന്നത്. പ്രസിഡന്റായ പവൻ കല്യാണുമായി താരം കൂടികാഴ്ച നടത്തിയെന്നാണ് വിവരം.രാജി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ ചുവട് മാറ്റം.
അടുത്തിടെയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിദ്ധ്യത്തിൽ റായുഡു വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നത്. എന്നാൽ എട്ടാം ദിവസം രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയായിരുന്നു. ദുബായിൽ നടക്കുന്ന ടി20 ലീഗിലെ പങ്കാളിത്തവും ഇതിനൊരു കാരണമായി പറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ പുതിയ നീക്കം വൈ.എസ്.ആർ കോൺഗ്രസിന് തിരിച്ചടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകസഭ സീറ്റിൽ കണ്ണുടക്കിയാണ് പുതിയ കളം മാറ്റിചവിട്ടലെന്നാണ് സൂചന