തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ സംഘർഷം. കാർ യാത്രക്കാരനും ജീവനക്കാരനും തമ്മിലാണ് തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ കാർ യാത്രക്കാരനായ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിന് പരിക്കേറ്റു. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും സാരമായി പരിക്കേറ്റിരുന്നു.
ഫാസ്റ്റ് ടാഗ് ഇല്ലാതെ കാർ കടന്നു പോയതാണ് തർക്കത്തിന് കാരണമായത്. തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കാർ യാത്രക്കാരൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരുകൂട്ടരും പുതുക്കാട് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.















