വാഷിംഗ്ടൺ: ഭൂമിയെ നിലനിർത്തി, ചരാചരങ്ങളെയും പ്രകൃതിയയെും നന്മ തിന്മകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണ് രാമായണമെന്ന് യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജിത് സിംഗ് സന്ധു. ഒരാൾ അതിനുള്ളിലെ പാഠംങ്ങളെ ഉൾക്കൊള്ളുന്നത് എപ്പോഴാണെന്ന് പറയുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ചും നന്മതിന്മകൾ തമ്മിലുള്ള തുടർച്ചയായ പോരാട്ടത്തെക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കാൻ രാമായണത്തിന് കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ ഉടനീളം രാമായാണം അതിന്റെ പൈതൃകം പങ്കിടുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ഭരണം, ആത്മീയത, ധർമ്മം അല്ലെങ്കിൽ കടമ, നീതി, ത്യാഗം, വിശ്വസ്തത, തുങ്ങിയവയെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ രാമായണമെന്ന ഇതിഹാസം നൽകുന്നു. ഓരോ വിഷയങ്ങളെ കുറിച്ചും ആഴത്തിലുള്ള ഉദ്ബോധനം നൽകാൻ രാമായണത്തിന് സാധിക്കുന്നുവെന്നും സന്ധു പറഞ്ഞു.
ഇതിഹാസത്തിൽ നിന്നുള്ള കഥകൾ ഇന്തോ പസഫിക്കിലുടനീളം, കംബോഡിയ മുതൽ ഇന്തോനേഷ്യ വരെയും, തായ്‌ലൻഡ് മുതൽ ലാവോസ് വരെയും, പല രാജ്യങ്ങളിലും സുപരിചിതമാണ്. വിവിധ സമൂഹങ്ങളുടെ മതപാരമ്പര്യങ്ങളും തനതായ സാംസ്കാരിക സൂക്ഷ്മതകൾ ഇതിഹാസ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.
അതിരുകൾക്കപ്പുറത്തുള്ള രാമായണത്തിന്റെ സ്വാധീനത്തിന് വ്യക്തിപരമായി സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്ണിലെ യുഎസ് ക്യാപിറ്റോൾ ഹില്ലിൽ ‘ഏഷ്യയിലും അതിനപ്പുറവും രാമായണം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.