ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ആക്രമണങ്ങൾ നടക്കുന്നത് പതിവായി വരികെയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം നടന്നത് ഡൽഹിയില ബിക്കാം സിംഗ് കോളനി പ്രദേശത്താണ്. മോമോസ് കഴിക്കുന്നതിനിടെ അല്പം ചമ്മന്തി അധികം ചോദിച്ച കസ്റ്റമറിനെയാണ് കടയുടമ കുത്തിവീഴ്‌ത്തിയത്. പരിക്കേറ്റ ഉപഭോക്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഫർഷ് ബസാർ ഏരിയയിലെ കടയിൽ ആൾക്കൂട്ടത്തിന് നടുവിലായിരുന്നു ആക്രമണം.
മോമോസ് കഴിക്കുന്നതിനിടെ അല്പം ചമ്മന്തി കൂടി നൽകണമെന്ന് കസ്റ്റമർ ചോദിച്ചു. ഇതിന്റേ പേരിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. പിന്നാലെ കടയുടമ ഇയാളെ കത്തിക്ക് കുത്തിവീഴ്‌ത്തുകയായിരുന്നു. കടയിലുണ്ടായിരുന്നവർ ഭയന്നോടി. കുത്തേറ്റ് വീണയാളെ ജി.ടി.വി ആശുപത്രിയി പ്രവേശിപ്പിച്ചു. ഇയാളക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസ് വ്യക്തമാക്കിയില്ല.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൃത്യം നടന്ന സ്ഥലത്ത് നിന്ന് പോലീസ് തെളിവുകൾ ശേഖരിക്കുന്നതും മാർക്കുകൾ അടയാളപ്പെടുത്തുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ രക്തത്തുള്ളികൾ തെറിച്ച് വീണിരിക്കുന്നതും കാണാം.
दिल्ली मे मोमोज़ की चटनी मांगने को लेकर हो गई चाकूबाजी
एक व्यक्ति हुआ घायल उपचार के लिए GTV हॉस्पिटल भर्ती कराया गया थाना फ़र्श बाजार इलाके में भीकम सिंह कालोनी, मे हुई है वारदात@DelhiPolice @CPDelhi pic.twitter.com/VT4QcgrRVp— Lavely Bakshi (@lavelybakshi) January 10, 2024
“>