നോയിഡ: ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത യുവതി 16-ാം നിലയിൽ നിന്ന് ചാടി. ഇരുവരും തത്ക്ഷണം മരിച്ചു. യുഎസിൽ നിന്ന് ആഴ്ചയ്‌ക്ക് മുൻപ് നാട്ടിലത്തിയ 33-കാരിയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച നോയിഡയിലെ ഹൈ റൈസ് അപ്പാർട്ട്മെന്റിലാണ് ദാരുണ സംഭവം.
പ്രസവത്തിന് പിന്നാലെ യുവതിയെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടായിരുന്നു. ഡിപ്രെഷൻ ലക്ഷണങ്ങളുമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രണ്ടുമക്കൾക്കൊപ്പമാണ് ഇവർ ഇന്ത്യയിലെത്തിയത്. നാലുവയുകാരൻ മകന്റെ ജന്മദിനം ബന്ധുക്കൾക്കൊപ്പം രണ്ടു ദിവസം മുൻപ് ഇവർ ആഘോഷിച്ചിരുന്നു. ഭർത്താവ് യുഎസിലാണ്.
ഇന്ത്യയിൽ സഹോദരന്റെ അപ്പാർമെന്റിലാണ് യുവതി താമസിച്ചത്. രാത്രി ഡിന്നറിന് ശേഷം മുറിയിലേക്ക് പോയ ഇവർ പുലർച്ചെയോടെയാണ് 16-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത്. യുവതിയുടെ കുടുംബം പരാതി നൽകിയിട്ടില്ലെന്നും അവർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ബിസ്രാക്ക് എസ്.എച്ച്.ഒ അരവിന്ദ് സിംഗ് പറഞ്ഞു.















