ഈ വർഷത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25-ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ ഹൈപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേഷൻ പുറത്ത് വന്നിരിക്കുകയാണ്.
മലൈക്കോട്ടൈ വാലിബന്റെ ഷോ ടൈം അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ( FDFS) രാവിലെ ആറരയ്‌ക്കാണ് തുടങ്ങുന്നത്. ഇത് ഫാൻസ് ഷോ ആയിരിക്കും. ഇതിനോടകം വാലിബന്റെ 125ലധികം ഫാൻസ് ഷോകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി പട്ടികപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഏഴ് ഷോകളാണുള്ളത്. എന്നാൽ ഏഴ് ഷോകളിൽ നാലെണ്ണവും ഇപ്പോൾ ഹൗസ്ഫുൾ ആയിരിക്കുകയാണ്. കൂടാതെ രണ്ടിടങ്ങളിൽ സീറ്റുകൾ ഫാസ്റ്റ്ഫില്ലിങ്ങാണ്.
രണ്ടു മണിക്കൂർ ഏഴ് മിനിറ്റുമാണ് മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം. ചിത്രത്തിന്റെ ടീസറിനും, ഗാനത്തിനുമെല്ലാം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.















