കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തി മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നു. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലുകളാണ് കവർന്നത്. കുട്ടി ട്യൂഷന് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. തലയ്‌ക്ക് സാരമായി പരിക്കേറ്റ കുട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ പരാതിയിന്മേൽ ഓയൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.















