പൊന്നിയിൻ സെൽവന് ശേഷം വൻ താരനിരയെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. കമലഹാസൻ നായകനാകുന്ന ചിത്രത്തിൽ ജയം രവി, തൃഷ, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം തെന്നിന്ത്യൻ യുവതാരം ഗൗതം കാർത്തിക്കിന്റെയും നടൻ ജോജു ജോർജ്ജിന്റെയും കാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മിയ്‌ക്കും മണിരത്‌നം ചിത്രത്തിലേയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നേരത്തെ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലും ഐശ്വര്യ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.
With utmost joy, we welcome the elegant @AishuL_ to the ensemble of #ThugLife#Ulaganayagan #KamalHaasan @ikamalhaasan #ManiRatnam @arrahman #Mahendran @bagapath @actor_jayamravi @trishtrashers @dulQuer @C_I_N_E_M_A_A @Gautham_Karthik @abhiramiact #Nasser@MShenbagamoort3… pic.twitter.com/pEBGDEL7Qb
— Raaj Kamal Films International (@RKFI) January 11, 2024
സന്തോഷവാർത്ത ഐശ്വര്യ ലക്ഷ്മിയും ആരാധകരുമായി പങ്കുവച്ചിരുന്നു.’വീണ്ടും എന്റെ ഗുരുവിനൊപ്പം, ഞങ്ങളുടെ രംഗരായ ശക്തിവേൽ നായ്‌ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’.എന്നായിരുന്നു തഗ് ലൈഫിലെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് ഐശ്വര്യ എക്‌സിൽ കുറിച്ചത്.
മുപ്പത്തിയാറ് വർഷത്തിന് ശേഷമാണ് കമൽഹാസനും മണിരത്നവും വീണ്ടും ഒരുമിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മണിരത്‌നത്തിനൊപ്പം സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷൻ കൊറിയോഗ്രാഫർമാർ.