ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ. ജനുവരി 25ന് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് അദ്യ മത്സരം.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശ്വസി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ. രാഹുൽ (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ആർ. ജഡേജ. , അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപറ്റൻ), അവേശ് ഖാൻ
രഞ്ജി മത്സരത്തിനിടെ പരിക്കേറ്റ പ്രസിദ് കൃഷ്ണ ടീമിൽ ഇടം പിടിക്കാത്തതിനെ തുടർന്ന് ആവേശ് ഖാൻ ടീമിലെത്തി. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലുള്ള ഷമിക്കും ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ നഷ്ടമാകും. പേസർ ശാർദുൽ താക്കൂർ ടീമിലിടം പിടിച്ചില്ല, എന്നാൽ ലഫ്റ്റ് സ്പിന്നർ അക്സർ പട്ടേലിനെ ടീമിലെടുത്തിട്ടുണ്ട്.
ധ്രുവ് ജുറൽ ടീമിലേക്ക് വന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളിൽ എ ടീമിന്റെ ഭാഗമായിരുന്നു താരം. ബെനോനിയിൽ നടന്ന രണ്ടാം മത്സരത്തിൽ 69 റൺസ് നേടിയ ജൂറൽ ആലപ്പുഴയിൽ നടന്ന രഞ്ജി ട്രോഫി ആദ്യ ഗ്രൂപ്പ് ഗെയിമിൽ കേരളത്തിനെതിരെ യുപിക്ക് വേണ്ടി 63 റൺസാണ് നേടിയത്. വിദർഭയ്‌ക്കെതിരെ മിന്നും അരങ്ങേറ്റം നടത്തിയ താരം 15 മത്സരങ്ങളിൽ നിന്നായി 790 റൺസ് നേടിയിട്ടുണ്ട്.