ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് സൂപ്പ്. ചുമയ്‌ക്കും ജലദോഷത്തിനും മികച്ച പരിഹാരമായാണ് സൂപ്പിനെ പലരും കാണുന്നത്. മധുരവും പുളിയും മുതൽ മസാലകൾ ചേർന്ന സൂപ്പുകൾ വരെ ലഭ്യമാണ്.
പലരും സൂപ്പുകളെ കുറിച്ച് ബോധവാന്മാരാണെങ്കിലും കുടിക്കേണ്ടത് എങ്ങനെയെന്ന് പലർക്കും അറിവില്ല. സൂപ്പ് മനോഹരമായി ആസ്വദിച്ച് കഴിക്കാൻ ചില ടിപ്സ് ഇതാ..
1) സൂപ്പ് ഒരിക്കലും ഊതി കുടിക്കരുത്
ചൂടോടെയാണ് സൂപ്പ് കുടിക്കേണ്ടത്. എന്നാൽ തണുപ്പിക്കാനായി ഊതി കുടിക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. ഊതുന്നത് വഴി സൂപ്പ് തുളുമ്പി പോവാൻ സാധ്യതയുണ്ട്. അതിനാൽ സ്പൂൺ ഉപയോഗിച്ച് അൽപാൽപ്പം കോരി കുടിക്കാൻ ശ്രദ്ധിക്കുക.
2) സ്പൂൺ ഒരിക്കലും നേരെ ചലിപ്പിക്കരുത്
സ്പൂൺ നിറയെ സൂപ്പുമായി നിങ്ങൾക്ക് നേരെ പിടിച്ച് കുടിക്കുന്നതും തുളുമ്പി പോകാൻ കാരണമാകുന്നു.
എല്ലായ്പ്പോഴും സ്പൂൺ പുറത്തേക്കുള്ള ദിശയിലേക്ക് നീക്കുക. സ്പൂൺ ചരിച്ച് പിടിച്ച്, സൂപ്പ് കുടിക്കാൻ ശ്രദ്ധിക്കുക, ഈ രീതിയിൽ ആസ്വദിച്ച് സൂപ്പ് കുടിക്കാവുന്നതാണ്.
3) സ്പൂണിന്റെ അഗ്രത്തിൽ നിന്ന് സൂപ്പ് നുണയരുത്
സ്പൂണിന്റെ അഗ്രത്ത് നിന്ന് സൂപ്പ് കുടിക്കരുത്. വശത്ത് നിന്നാണ് സൂപ്പ് കഴിക്കാനുള്ള ശരിയായ മാർഗ്ഗം. ഇങ്ങനെ കുടിക്കുന്നത് വഴി കൈയുടെ ചലനത്തെ നിയന്ത്രിക്കാൻ അനുവദിക്കുന്നു.
4) സൂപ്പ് വലിച്ച് കുടിക്കരുത്
പാത്രത്തിലെ സൂപ്പിന്റെ അളവ് ക്രമാതീതമായി കുറയുന്നതോടെ എല്ലാവരും സാധാരണയായി പാത്രം ചുണ്ടോട് ചേർത്ത് വലിച്ച് കുടിക്കുന്നു. ഇത് മര്യാദയുള്ള കാര്യമായിട്ടല്ല കണക്കാക്കുന്നത്. പാത്രം ചെരിച്ച് പിടിച്ച് സ്പൂൺ ഉപയോഗിച്ച് കോരിയെടുക്കുക.
5) പാത്രത്തിനുള്ളിൽ സ്പൂൺ വെച്ചിട്ട് എഴുന്നേൽക്കരുത്
ആസ്വാദിച്ച് സൂപ്പ് കുടിച്ചതിന് ശേഷം സ്പൂൺ പാത്രത്തിൽ വച്ചിട്ട് എഴുന്നേൽക്കരുത്. ഇതും സൂപ്പ് കുടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾക്ക് എതിരാണ്. സ്പൂൺ എപ്പോഴും സോസറിൽ വെക്കാൻ ശ്രദ്ധിക്കണം.
അടുത്ത തവണ ഈ നുറുങ്ങുകൾ മനസിൽ വച്ച്, കൃത്യമായി ടേബിൾ മാനേഴ്സ് പാലിച്ച് കൊണ്ട് സൂപ്പ് കുടിക്കാം.















