തിരുവനന്തപുരം ; മൂന്നു മാസത്തിനകം തിരുവനന്തപുരം നഗരം ദുബായ് പോലെയാകുമെന്ന് മുൻ മന്ത്രി ആന്റ്ണി രാജു . മൂന്നുമാസം കൊണ്ട് റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും നിലവിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ദുബായിലെ റോഡുകൾ പോലെയാകുമെന്നും ആന്റ്ണി രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു .
തിരുവനന്തപുരം നഗരത്തിന്റെ മുഖം മാറാൻ പോകുകയാണ് . റോഡുകൾ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു . നഗരത്തിൽ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങൾ വന്നതോടുകൂടി കഴിഞ്ഞ ആറ് വർഷത്തോളമായി എല്ലാം സ്തംഭിച്ച് കിടക്കുകയാണ്. കോൺട്രാക്ടർ പാതിവഴിയിൽ ഇട്ടിട്ട് പോയി. ഒടുവിൽ എല്ലാ നിയമ പരിരക്ഷയോടുകൂടി ഒരു പുതിയ പദ്ധതിയുണ്ടാക്കി, പഴയ ആളെ ഒഴിവാക്കി, അങ്ങനെ ചെയ്തപ്പോൾ ജൂണോടുകൂടി ടെൻഡർ ഫണ്ട് ലാപ്സ് ആകുകയാണ്. അപ്പോൾ അതിന് മുൻപായി നിശ്ചയിച്ചിട്ടുളള എല്ലാ പദ്ധതികളും നടപ്പാക്കും.
ചില പ്രയാസ ഘട്ടങ്ങളിൽ സിസേറിയൻ ചെയ്തല്ലേ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുന്നത്. അതുപോലെ നമുക്ക് ഇപ്പോൾ ഒരു പ്രയാസമുണ്ട്. അത് മൂന്ന് മാസങ്ങൾക്കുളളിൽ എല്ലാം ശരിയാകും. ആധുനിക സംവിധാനങ്ങളോടുകൂടിയ റോഡുകൾ ഉടൻ തന്നെ നഗരത്തിൽ വരും’- ആന്റണി രാജു വ്യക്തമാക്കി.