ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ജയ്ഗണേഷിന്റെ ഡബ്ബിംഗ്പൂ ർത്തിയായി. ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ജനുവരി ഒന്നിന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
View this post on Instagram
ഒരു ഇടവേളയ്‌ക്ക് ശേഷം മലയാളികളുടെ പ്രിയ നടി ജോമോൾ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജയ്ഗണേഷ്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.