മലപ്പുറം: തിരുനാവായയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. ആലപ്പുഴയിലേക്ക് മെറ്റലുമായി പോവുകയായിരുന്ന ലോറി തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളൊന്നും ഏൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
മറ്റു വാഹനങ്ങൾ ലോറിയുടെ പുറകിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി രാവിലെയോടെ ക്രെയിൻ ഉപയോഗിച്ചാണ് ലോറി സ്ഥലത്തു നിന്നും മാറ്റിയത്. അപകടത്തെ തുടർന്ന് വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് വാഹനങ്ങൾ വഴിതിരിച്ചു വിട്ടതോടെയാണ് ഗതാഗതകുരുക്ക് നീങ്ങിയത്.















