പുണ്യ ഭൂമിയിലെ കല്ലുകൾക്ക് പോലും നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്; 45-ാം വയസിൽ അയോദ്ധ്യയിലെത്തി, അന്നു ഭായ് സോംപുരയ്ക്ക് ഇന്ന് പ്രായം 84; ഈ കഥ അറിയണം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുണ്യ ഭൂമിയിലെ കല്ലുകൾക്ക് പോലും നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്; 45-ാം വയസിൽ അയോദ്ധ്യയിലെത്തി, അന്നു ഭായ് സോംപുരയ്‌ക്ക് ഇന്ന് പ്രായം 84; ഈ കഥ അറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

ജനുവരി 22-ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭക്തിയോടെ, ആത്മാഭിമാനത്തോടെ രാജ്യമൊട്ടാകെ കാത്തിരിക്കുന്നു. അയോദ്ധ്യയിലെ മണൽ തരികൾക്ക് പോലും നൂറ്റാണ്ടുകളുടെ കഥ പറയാൻ കാണും. ശ്രീരാമ ക്ഷേത്രത്തിൽ മനോഹരമായി കൊത്തിയെടുത്ത കല്ലുകൾക്കുമുണ്ട് വർഷങ്ങളുടെ കഥ പറയാൻ. അണിഞ്ഞൊരുങ്ങിയ അയോദ്ധ്യയിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ കലാ സൃഷ്ടികളുടെ മേൽനോട്ടം വഹിച്ചതാകട്ടെ അഹമ്മദാബാദിലെ 84 കാരനായ അന്നു ഭായ് സോംപുരയും.

അയോദ്ധ്യയിൽ രാമക്ഷേത്രം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തോടെ വർഷങ്ങളായി കല്ലുവെട്ടുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചു വരികയായിരുന്നു അന്നു ഭായ് സോംപുര. 45-ാം വയസിലാണ് അന്നു ഭായ് അയോദ്ധ്യയിലെത്തിയത്. ഇന്ന് അദ്ദേഹത്തിന് 84 വയസ്. വർഷങ്ങൾ നീണ്ട അധ്വാനം, അടിയുറച്ച ആത്മവിശ്വാസം. അയോദ്ധ്യയിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ഭക്തിയുടെ പരകോടിയിലാണ് അന്നു ഭായ്. പുണ്യ ഭൂമിയിൽ വർഷങ്ങളായി എല്ലാ കാര്യങ്ങളും മുന്നിൽ നിന്നു തന്നെ നോക്കി നടത്തിയ അന്നു ഭായ് സോംപുരയുടെ വാക്കുകളിൽ ആത്മാഭിമാനത്തിന്റെ അലയടിക്കുന്നുണ്ട്.

“1990-ൽ അയോദ്ധ്യയിൽ വന്നതാണ് ഞാൻ. ആർക്കിടെക്റ്റ് സിബി സോംപുര ജിയാണ് എന്നെ ഇങ്ങോട്ടയച്ചത്. അഞ്ച് കരകൗശല വിദഗ്ധരെ തിരഞ്ഞെടുക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കരകൗശല വിദഗ്ധരോട് ഞാൻ സംസാരിച്ചു. അവരോട് അയോദ്ധ്യയിലേക്ക് വരാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ ആരും തയ്യാറായില്ല. അവർ വരാൻ ഭയപ്പെട്ടിരുന്നു. എല്ലാവരും വരാൻ മടിച്ച സമയത്ത് എന്റെ ഇളയ സഹോദരനും മകനുമാണ് എനിക്കൊപ്പം ഇവിടെ നിന്നത്. പതിയെ, പതിയെ കൊത്തു പണിക്കാർ വരാൻ ആരംഭിച്ചു. ഇന്ന് 200 കലാകാരന്മാർ ഇവിടെ രാപ്പകലില്ലാതെ അധ്വാനിക്കുന്നു”.

“രാജസ്ഥാനിലെ ബൻസിപാൽപൂർ ഗ്രാമത്തിൽ നിന്നാണ് ഈ കല്ല് വന്നത്. ശ്രീരാമ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ കല്ലുകളുടെ പ്രായം 1000 വർഷമാണ്. ദൂരെ നിന്ന് പോലും ദൃശ്യമാകുന്ന ഇതിലെ കൊത്തുപണികൾ മനോഹരമാണ്. ഈ കല്ലുകൾ കൊണ്ട് മാത്രമേ ക്ഷേത്രം നിർമ്മിക്കൂ എന്നും എല്ലാ കൊത്തുപണികളും കൈകൊണ്ട് ചെയ്യണമെന്നും ഞങ്ങൾ തീരുമാനിക്കുകയായിരുന്നു”.

“45-ാം വയസിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഞാൻ ഇവിടെയെത്തിയത്. ഇപ്പോൾ എനിക്ക് 84 വയസായി. ഈ മനോഹര നിമിഷത്തിന് ഇത്രയും വേ​ഗം സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഒട്ടു പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ജീവിതം മുഴുവൻ അയോദ്ധ്യയ്‌ക്കായി ഞാൻ നൽകി. സർക്കാരുകൾ മാറി മാറി വന്നു പോയി, ഞങ്ങൾ ഇവിടെ അടിയുറച്ചു നിന്നു. ഒരിക്കൽ പോലും ഞങ്ങൾ ജോലി നിർത്തി വച്ചിട്ടില്ല. 34 വർഷത്തോളമായി ഇവിടെ കല്ല് കിടക്കുന്നു. ആ കല്ലുകൾ ഇപ്പോൾ വൃത്തിയാക്കുകയാണ്”- അന്നു ഭായ് സോംപുര പറയുന്നു.

Tags: Lord Shri RamAnnu bhai SomapuraayodhyaAyodhya2024Ram templPran Prathistha ceremonybeautifully carved stones
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

Latest News

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies