വാഷിംഗ്ടൺ : ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന് മുന്നോടിയായി ശ്രീരാമന്റെയും ക്ഷേത്രനഗരമായ രാമജന്മഭൂമിയുടെയും കൂറ്റൻ പരസ്യബോർഡുകൾ യുഎസിൽ ഉയർന്നു കഴിഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് യുഎസ് ചാപ്റ്റർ, യുഎസിലുടനീളമുള്ള ഹിന്ദുക്കളുടെ സഹകരണത്തോടെയാണ് 10 സംസ്ഥാനങ്ങളിലും 40 ലധികം പരസ്യബോർഡുകൾ സ്ഥാപിച്ചത് . ശ്രീരാമന്റെ ജന്മസ്ഥലത്ത് നടക്കുന്ന മഹത്തായ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെ ചുറ്റിപ്പറ്റിയുള്ള സന്ദേശം ഇതിൽ പ്രദർശിപ്പിക്കുന്നു.
ടെക്സാസ്, ഇല്ലിനോയിസ്, ന്യൂയോർക്ക്, ന്യൂജേഴ്സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും പരസ്യബോർഡുകൾ ഉയർന്നിട്ടുണ്ട്. അരിസോണയും മിസോറിയും പ്രാണപ്രതിഷ്ഠയുടെ തൽസമയ സംപ്രേക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് സംഘാടകർ പറയുന്നു.
ന്യൂജേഴ്സിയിലെ ഹിന്ദു സമൂഹം എക്സിബിഷൻ അടക്കമുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് . ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ പരിപാടിക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത്, അമേരിക്ക ചാപ്റ്റർ ജോയിന്റ് ജനറൽ സെക്രട്ടറി തേജ എ ഷാ, പറഞ്ഞു.
രാമായണം ഭൂമിശാസ്ത്രത്തിന് കുറുകെയുള്ള പാലമാണെന്നും മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ചും നന്മയും തിന്മയും തമ്മിലുള്ള ശാശ്വത പോരാട്ടത്തെക്കുറിച്ചും ആളുകളെ പഠിപ്പിക്കുന്നുവെന്നും യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജിത് സിംഗ് സന്ധു പറഞ്ഞു.