ഇന്ത്യൻ ബാഡ്മിന്റൺ ജോഡിയുടെ വിജയ കുതിപ്പിന് താത്കാലിക വിരാമം. മലേഷ്യ ഓപ്പൺ ഫൈനലിൽ ചൈനീസ് സഖ്യത്തോട്ട് നേരിട്ടുള്ള സെറ്റുകൾക്ക് സാത്വിക് – ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടു. ഒരു പ്രധാന ടൂർണമെന്റിലെ ആദ്യ ഫൈനൽ തോൽവിയാണിത്.
ആദ്യ സെറ്റിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യൻ ജോഡിയുടെ കീഴടങ്ങൽ. സ്കോർ 21-9,18-21,18-21. വിധി നിർണയിക്കുന്ന മൂന്നാം ഗെയിമിൽ 10-3 ന് മുന്നിട്ട നിന്ന ശേഷമാണ് ഇന്ത്യൻ ജോഡി അപ്രതീക്ഷിത തോൽവി വഴങ്ങിയത്.
സാത് ചി-ലിയാങ്-വാങ് സഖ്യമാണ് മൂന്നാം ഗെയിം അസാദ്ധ്യ പോരാട്ടത്തിലൂടെ തിരിച്ചടിച്ച് വിജയിച്ചത്. ഇഞ്ചോടിച്ച് പോരാട്ടം കണ്ട മത്സരത്തിൽ കോർട്ടിലെ ചില പിഴുവകൾ മുതലെടുത്താണ് ഇന്ത്യൻ സഖ്യത്തെ ചൈനീസ് സംഘം വീഴ്‌ത്തിയത്.