ചെല്ലപ്പേര് വിളിച്ച ആരാധകരോട് തട്ടിക്കയറി പാകിസ്താൻ താരം ഇഫ്തീഖർ അഹമ്മദ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യുടെ ആദ്യ ഇന്നിംഗ്സിൽ ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
പാക് ആരാധകർ ചാച്ചു എന്ന് വിളിച്ചതാണ് വലം കൈയൻ ബാറ്ററെ ചൊടിപ്പിച്ചത്. നിന്നോടൊക്കെ വായടച്ച് വയ്‌ക്കാനല്ലെ പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. ചില തെറി വാക്കുകളും താരം പ്രയോഗിക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ആരാധകർ തന്നെയാണ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചത്. എന്തായാലും വീഡിയോ വൈറലായി.
ഹാമിൾട്ടനിലെ രണ്ടാം ടി20യിലും പാകിസ്താന് തോൽവിയായിരുന്നു ഫലം. 21 റൺസിനായിരുന്നു തോൽവി. ഇഫ്തീഖർ അഹമ്മദിന് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. രണ്ടക്കം കാണാതെ താരം പുറത്താവുകയായിരുന്നു. നേരത്തെ പേസർ ഹസൻ അലി ആരാധകരെ തെളിവിളിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.
Kalesh b/w Pak Cricketer Iftikhar ahmed and a Pakistan Fan during Pak vs Nz match over calling him chachu
pic.twitter.com/n9UJakb8xY— Ghar Ke Kalesh (@gharkekalesh) January 14, 2024
“>