ഗുജറാത്ത് ടൈറ്റൻസിൽ ഏതൊങ്കിലുമൊരു റോളിൽ ജോലിക്കായി അഭ്യർത്ഥിച്ചിരുന്നെങ്കിലും പ്രധാന പരിശീലകനായ ആശിഷ് നെഹ്റ ഇത് നിരസിച്ചെന്ന് യുവരാജ് സിംഗ് വെളിപ്പെടുത്തി. ഇരുവരും ഏറെ നാൾ ദേശീയ ടീമിലെ സഹതാരങ്ങളും ഉറ്റ സുഹൃത്തുക്കളുമായിരുന്നു ഇരുവരും. ഒരു ഉപദേശകന്റെ റോളാണ് യുവരാജ് ഗുജറാത്തിൽ ആഗ്രഹിച്ചിരുന്നത്. എന്നാൽ മുൻ ഐപിഎൽ താരത്തിന്റെ അഭ്യർത്ഥന നെഹ്റ നിരസിക്കുകയായിരുന്നു. ഇത് യുവരാജ് തന്നെയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. പഞ്ചാബ്, മുംബൈ,ആർ.സി.ബി, പൂനൈ വാരിയേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് യുവരാജ് കളത്തിലിറങ്ങിയിട്ടുള്ളത്.
’നമുക്ക് നോക്കാം എന്തോക്കെ അവസരങ്ങളാണ് വരുന്നതെന്ന്. ഇപ്പോൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത് എന്റെ കുട്ടികൾക്കാണ്. അവർ സ്കൂളിൽ പോയി തുടങ്ങുമ്പോൾ അവരെ ഞാൻ പരിശീലനത്തിന് കൊണ്ടുപോകും. ചെറുപ്പക്കാരോട് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് എന്റെ നാട്ടിലെ. ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും അത് ചെയ്യാനാണ്. എന്തായാലും ഒരു ഐപി.എൽ ടീമിന്റെ ഭാഗമാകണം.
ഞാൻ നെഹ്റയോട് ചോദിച്ചിരുന്നു. ഗുജറാത്തിൽ ഒരു ജോലിയുടെ കാര്യം. എന്നാൽ അദ്ദേഹം അത് നിരസിച്ചു. ഇനി എന്താണെന്ന് നോക്കാം. എനിക്ക് എവിടെ നിന്നാണ് ഒരു ഓഫർ വരുന്നതെന്ന്. എന്തായാലും വരുന്ന വർഷങ്ങളിൽ ഞാൻ ക്രിക്കറ്റിലേക്ക് തന്നെ മടങ്ങും യുവാക്കളെ സഹായിക്കണം”.-യുവരാജ് പറഞ്ഞു.