സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സയുടെ നെഞ്ച് തകർത്ത് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്. സൗദിയിൽ നടന്ന എൽ ക്ലാസിക്കോയിൽ തന്റെ ആരാധന പാത്രം ക്രിസ്റ്റ്യാനോയ്‌ക്ക് ആദരവ് അർപ്പിക്കാനും താരം മറന്നില്ല. ഒന്നിനെതിരെ നാലു ഗോളുകൾ ബാഴ്സ വലയിൽ നിറച്ചാണ് റയൽ മാഡ്രിഡ് 13-ാം കിരീട നേട്ടം ആഘോഷിച്ചത്. ക്ലബിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും മത്സരം കാണാനെത്തിയിരുന്നു.
ആദ്യ പത്ത് മിനുട്ടിൽ തന്നെ നയം വ്യക്തമാക്കി റയൽ ബാഴ്സയുടെ വല രണ്ടു തവണ ചലിപ്പിച്ചിരുന്നു. ആദ്യ ഗോൾ ജൂഡ് ബെല്ലിംഗ്ഹാമിന്റേയും രണ്ടാം ഗോൾ റോഡ്രിഗോയുടെ അസിസ്റ്റിലുമായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ലെവൻഡോസ്കി ഒരു ഗോൾ മടക്കി പ്രതീക്ഷ നൽകിയെങ്കിലും അത് 39-ാം മിനിട്ടിലെ പെനാൽട്ടി വലയിലാക്കി ഹാട്രിക് തികച്ച് വിനീഷ്യസ് ഇല്ലാതാക്കി. എൽ. ക്ലാസിക്കോയിലെ ആദ്യ ഹാട്രിക്കാണ് താരം സ്വന്തമാക്കിയത്.
രണ്ടാം പകുതിയിലെ 64-ാം മിനിട്ടിലായിരുന്നു ഗോൾ പട്ടിക പൂർത്തിയാക്കി റോഡ്രിഗോയുടെ ഗോൾ. 71-ാമിനിട്ടുൽ അറോഹോ ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ബാഴ്സ പരാജയവും സമ്മതിക്കുകയായിരുന്നു.
ഗോൾനേട്ടത്തിന് പിന്നാലെ റൊണാൾഡോയുടെ SUIIII ആഘോഷം വിനീഷ്യസ് നടത്തിയിരുന്നു. ഇതിഹാസ താരം ഇത് സ്റ്റാൻഡിലിരുന്ന് കാണുന്നുണ്ടായിരുന്നു. ആഘോഷം ക്രിസ്റ്റ്യാനോയ്‌ക്ക് സമർപ്പിക്കുന്നതായി വിനീഷ്യസ് മത്സരം ശേഷം പറഞ്ഞു. കാരണം അദ്ദേഹമാണ് എന്റെ ആരാധന പാത്രം.
⚽ ¡¡𝗚𝗢𝗢𝗢𝗢𝗢𝗢𝗟 del @realmadrid!!
🔥 ¡¡VINI JR. NO PERDONA!!
🆚 @realmadrid – @FCBarcelona | 1-0 | 10′
📺 @MovistarPlus #superSupercopa pic.twitter.com/6g43nkqEaF
— RFEF (@rfef) January 14, 2024
“>















