തിരുവനന്തപുരം: സുരേഷ്ഗോപിയുടെ വിവാഹിതയാകുന്ന മകൾ ഭാഗ്യയ്ക്ക് ആശംസയുമായി നടൻ ദിലീപും ഭാര്യ കാവ്യമാധവനും സുരേഷ്ഗോപിയുടെ വീട്ടിലെത്തി. തിരുവനന്തപുരത്തെ ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് ഇരുവരും ഭാഗ്യയ്ക്ക് ആശംസകൾ നേർന്നത്. ഇതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കുടുംബത്തോടൊപ്പം ആഹാരം കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. ഇവർ ഏറെ നേരം തലസ്ഥാനത്തെ സുരേഷ് ഗോപിയുടെ വസതിയിൽ ചെലവഴിച്ചു. ഭാഗ്യ, സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവരെയും രാധികയെയും ചിത്രങ്ങളിൽ കാണാം. ഗോകുൽ മാത്രമാണ് ഇല്ലാതിരുന്നത്.
ഗുരാവായൂർ ക്ഷേത്രത്തിൽ 17നാണ് വിവാഹം. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. വിവാഹത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്.
View this post on Instagram
“>
View this post on Instagram